Share this News

കിഴക്കഞ്ചേരി പഞ്ചായത്ത് 10, 17 വാർഡുകളിലെ കാട്ടാന ആക്രമണത്തിൽ പരിഹാരം ആവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി
കിഴക്കഞ്ചേരി പഞ്ചായത്ത് 10, 17 വാർഡുകളിലെ കാട്ടാന ആക്രമണത്തിൽ പരിഹാരം ആവശ്യപ്പെട്ട് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നേരിൽ കണ്ട് നിവേദനം നൽകി. കാട്ടാനയും കുരങ്ങും മലയണ്ണാനും, കാട്ടുപന്നിയും മൂലം കിഴക്കഞ്ചേരി, പഞ്ചായത്ത് പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മന്ത്രിയോട് പറഞ്ഞു. കിഴക്കഞ്ചേരിയിൽ, നിന്ന് കിഫ ഭാരവാഹികൾ ആയ റെനി അറക്കൽ, ഷാജൻ ആവലുംതടം ജോണി ചെറുനിലം (പനംകുറ്റി ) ജോഷി ആന്റണി (പാലക്കുഴി) , കിഫ ജില്ലാ ഭാരവാഹികൾ ആയ സിബി സകാറിയാസ്,അബ്ബാസ് ഒറവൻചിറ, രമേശ് എന്നിവരും ചേർന്നാണ് നിവേദനം നൽകിയത്.കിഫ ഭാരവാഹികളുടെ ഇടപെടലിന്റെ ഭാഗമായി മന്ത്രി വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകുകയും അതിൻറെ ഭാഗമായി ഫെൻസിംഗിന്റെ താഴെയുള്ള കാടുകൾ വെട്ടി വീശി വൃത്തിയാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News