Share this News

യുവാക്കളെ അകാരണമായി മർദ്ദിച്ച 3 അംഗ സംഘം പോലീസ് പിടിയിൽ. വടക്കഞ്ചേരി ആമക്കുളം സ്വദേശി ദിലീപ്(27) അഞ്ചുമൂർത്തി മംഗലം സ്വദേശികളായ വിജീഷ്(23),റാഷിദ്(23) എന്നിവരാണ് പിടിയിലായത്.
പുതുക്കോട് സ്വദേശികളായ ഷിജാദ്, ഷെലീജ്, റിഫാഷ് എന്നീ യുവാക്കളെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ആയക്കാട് പെട്രോൾ പമ്പിലും, സമീപത്തെ ബേക്കറിയിലും വെച്ച് കത്തിയും കല്ലു ഉപയോഗിച്ചാണ് പ്രതികൾ അക്രമം നടത്തിയത്.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പെരിന്തൽമണ്ണയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ആക്രമണ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
Share this News