നെന്മാറ കെ.കെ. കുഞ്ഞുമോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കെ. കുഞ്ഞുമോൻ അനുസ്മരണ സമ്മേളനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

Share this News

നെന്മാറ കെ.കെ. കുഞ്ഞുമോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കെ. കുഞ്ഞുമോൻ അനുസ്മരണ സമ്മേളനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

നെന്മാറയിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷകൻ ആയിരുന്നു കെ. കെ. കുഞ്ഞുമോൻ. 

രാഹുൽ മാങ്കൂട്ടത്തിൽ MLA

ഏത് പ്രതിസന്ധിയിലും തളരാത്ത മനസും, പോരാട്ട വീര്യവുമായി പ്രവർത്തകരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നേതാവ് ആയിരുന്നു കെ. കെ.കുഞ്ഞുമോൻ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ MLA പറഞ്ഞു. ജീവിതാവസാനം വരെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായിരുന്നു കെ. കെ. കുഞ്ഞുമോൻ എന്നും അദ്ദേഹം പറഞ്ഞു.
നെന്മാറയിൽ 2026 ൽ കോൺഗ്രസ് MLA ഉണ്ടാവണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും, ജയസാധ്യതയുള്ള മികച്ച സ്ഥാനാർത്ഥികളെ മാത്രമേ പാർട്ടിയും, മുന്നണിയും സ്ഥാനാർഥികളായി അവതരിപ്പിക്കുകയുള്ളൂ എന്നും രാഹുൽ പറഞ്ഞു. കെ.കെ. കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ നടത്തിയ നെന്മാറയിലെ രാഷ്ട്രീയ നേതാവായും, ജനപ്രതിനിധിയായും, സഹകാരിയായും പതിറ്റാണ്ടുകൾ പ്രവർത്തിച്ച കെ. കെ. കുഞ്ഞുമോൻ അഞ്ചാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വച്ച് സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര അവാർഡ് നേടിയ എലവഞ്ചേരിയിലെആർ. ശിവദാസിനെ ആദരിച്ചു. വിവിധ രോഗികൾക്ക് ചികിത്സ സഹായ വിതരണം നടത്തി.
എസ്. എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ. എസ്. ജയഘോഷ്, DCC ജനറൽ സെക്രട്ടറിമാരായ കെ. ജി. എൽദോ,എം. പദ്മഗിരീശൻ, adv. കെ. കെ. അൻഷിൻ,കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ഗുരുവായൂരപ്പൻ, കെ. വി. ഗോപാലകൃഷ്ണൻ, പി. പി. ശിവപ്രസാദ്, പ്രബിതാ ജയൻ, പ്രദീപ് നെന്മാറ, കെ. കുഞ്ഞൻ,എം. ദേവൻ,സി. വിഷ്ണു, വിനീഷ് കരിമ്പാറ,എ. മോഹനൻ,എം. ഷാജു,എൻ. സോമൻ, ആർ. വേലായുധൻ, എ. യൂസഫ്,മുരളീധരൻ കൊടുവായൂർ, രാജേഷ് നെന്മാറ, കെ. യൂ. ഫിറോസ്, തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!