

നിർമാണം പൂർത്തിയാക്കി ആഴ്‌ചകൾ പിന്നിട്ടപ്പോഴേക്കും റോഡിൽ കുഴികൾ രൂപപ്പെടുകയും ടാറിങ് ഇളകുകയും ചെയ്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എംഎൽഎയുടെ നിർദേശപ്രകാരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ റോഡ് പരിശോധിച്ചു. റോഡ് നിർമാണത്തിൽ നിലവാരത്തിൽ പൂർത്തിയാക്കണമെന്നും അപാകതകളുണ്ടെന്ന് പരിശോധന റിപ്പോർട്ടും നൽകി. റോഡ് നിർമാണം എസ്‌റ്റിമേറ്റിൽ പറഞ്ഞ നിലവാരത്തിൽ പൂർത്തിയാക്കണമെന്നും മഴ മാറിയാൽ റോഡിന്റെ മുഴുവൻ ഭാഗവും ഒരു ലെയർ കൂടി ടാർ ചെയ്തു ബലപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു. എന്നാൽ എംഎൽഎ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് 800 മീറ്ററിൽ താഴെ മാത്രം വരുന്ന റോഡ്, നിർമിച്ച ഉടൻ തകർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് പുതുക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിജിലൻസിനു പരാതി നൽകി. റോഡിലെ വെള്ളച്ചാൽ നിർമാണവും പൂർത്തിയായിട്ടില്ല. മുതിർന്ന സിപിഎം നേതാവിന്റെ സഹോദരനാണ് കരാറുകാരനെന്നും പണിയിൽ സംഭവിച്ച പാളിച്ചയിൽ കരാറുകാരനിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. റോഡിന്റെ തകർച്ച സംബന്ധിച്ച് ബോർഡുകൾ വച്ചതിന് 6 കോൺഗ്രസ് നേതാക്കൾക്കെതിരെ 12 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ വക്കീൽ നോട്ടീസ് അയച്ചതായും ജനങ്ങളോട് തകർച്ച ഇനിയും വിശദീകരിക്കുമെന്നും കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.എസ്‌റ്റിമേറ്റിൽ പറഞ്ഞ നിലവാരത്തിൽ തന്നെ റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനു എക്സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ പണികൾ നടത്താൻ കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനുശേഷം മാത്രമേ കരാറുകാരന്റെ ബില്ലുകൾ മാറി നൽകാവൂ എന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
