
ഗായത്രി പുഴയിലെ ഒഴുക്കിൽപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുനിശ്ശേരി മലക്കാട്ടുകുന്ന് പരേതനായ ചാത്തേലന്റെയും കുഞ്ചിയുടെയും മകൻ ലക്ഷ്മണൻ്റെ (46)
മൃതദേഹമാണ് കണ്ടെത്തിയത്.
ആലത്തൂർ വെങ്ങന്നൂർ കോസ് വേക്ക് സമീപം ഇന്ന് രാവിലെ 7.30 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. കഴിഞ്ഞ ഞായറാഴ്ച കാലത്ത് എട്ടരയോടെയാണ് ഇയാളെ മേലാർകോട് കൂളിയാട് പാലത്തിന് സമീപം തടയണയിൽപ്പെട്ട് കാണാതായത്.
സെന്ററിങ് ജോലിക്കാരനായ ലക്ഷ്മണൻ മഴ കാരണം പണിയില്ലാത്തതിനാൽ ഒഴുകിവരുന്ന തേങ്ങ പിടിക്കാനായി ശനിയാഴ്ച പുഴയോരത്ത് എത്തിയിരുന്നു. അന്ന് ഒട്ടേറെ തേങ്ങ ലഭിച്ചിരുന്നു. ഇതോടെയാണ് ഞായറാഴ്ച രാവിലെയും രണ്ടു കൂട്ടുകാർക്കൊപ്പം പുഴയോരത്തെത്തിയത്. കൂട്ടുകാർ മീൻ പിടിക്കാനായി തടയണയുടെ എതിർവശത്തേക്കു പോയപ്പോൾ ലക്ഷ്മണൻ പുഴയിൽ തടയണയുടെ താഴെയായി തങ്ങിയ തേങ്ങകൾ എടുക്കാനായി പോയി. തടയണയിൽ നിന്നു പുഴയിലേക്കിയ ലക്ഷ്മണൻ ചുഴിയിൽപെടുകയായിരുന്നു. ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു.
കൂട്ടുകാർ കയറെടുത്തു തടയണയുടെ സമീപത്ത് എത്തിയെങ്കിലും ലക്ഷ്മണനെ കണ്ടെത്താനായില്ല. തുടർന്ന് അവർ ലക്ഷ്മണന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. കുനിശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ചിറ്റൂരിൽ നിന്നെത്തിച്ച ഡിങ്കിയിലായിരുന്നു തിരച്ചിൽ.
രണ്ടുദിവസമായി തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ബന്ധുക്കൾ ലക്ഷ്മണൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതോടെ
ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
#
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
