പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Share this News

പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വേങ്ങേരി നഗര കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ പച്ചക്കറിയുമായെത്തിയ പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിഎൻ വെജിറ്റബിൾസ് ഡ്രൈവർ പാലക്കാട് ആലമ്പാടി ശെൽവത്തിന്റെ മകൻ ചന്ദ്രനാണ് (40) മരിച്ചത്. പുലർച്ചെ പാളയത്ത് പച്ചക്കറി ഇറക്കിയ ചന്ദ്രൻ പിന്നീട് ലോഡുമായി വേങ്ങേരി മാർക്കറ്റിലെത്തി പച്ചക്കറി ഇറക്കിയ ശേഷം ലോറിയിൽ വിശ്രമിക്കുകയായിരുന്നു. രാവിലെ പത്തോടെ മാർക്കറ്റിലുള്ളവർ നോക്കിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കണ്ടത്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: നന്ദിനി. മക്കൾ: ഹാരിഷ്, അജീഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!