Share this News

പാണഞ്ചേരി പഞ്ചായത്ത് പുതിയ ഭരണസമിതി ഡിസംബർ 21 ഞായറാഴ്ച രാവിലെ 10മണിക്ക് സത്യപ്രതിജ്ഞ ചൊല്ലും. 13അംഗ ഭൂരിപക്ഷത്തോടെ UDF പഞ്ചായത്ത് അധികാരം സ്വന്തമാക്കി. 10അംഗങ്ങളുമായി LDF ശക്തമായ പ്രതിപക്ഷത്തോടെ പഞ്ചായത്തിൽ ഉണ്ടാവും. അതുപോലെ NDA സ്വതന്ത്രയായി തെക്കുംപാടത്തു നിന്നും ഒരാളും ഉണ്ടാകും. ഇനിയുള്ള ചോദ്യം ആർ പഞ്ചായത്തിന്റെ ചുക്കാൻ പിടിക്കും എന്നുള്ളതാണ്.UDF ൽ 7വനിതകൾ 6ആണുങ്ങൾ.ശക്തമായ ഒരു പ്രസിഡന്റ് അതും വനിതാ വിഭാഗത്തിൽ നിന്നുമുണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.
Share this News