പി.എം. കി സാൻ: രജിസ്ട്രേഷൻ പുതുക്കാൻ വലഞ്ഞ് കർഷകർ

Share this News

പി.എം. കി സാൻ: രജിസ്ട്രേഷൻ പുതുക്കാൻ വലഞ്ഞ് കർഷകർ

കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ ആഗസ്റ്റ്, ഡിസംബർ, ഏപ്രിൽ മാസങ്ങളിലായി 2000 രൂപ വീതം ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ പി.എം. കിസാൻ പദ്ധതിയുടെ രജിസ്ട്രേഷൻ പുതുക്കാൻ കർഷകർ വലയുന്നു
ജൂലായ് പത്തിനുള്ളിൽ നടപടി പൂർത്തിയായില്ലെങ്കിൽ ആഗസ്റ്റിൽ ലഭിക്കേണ്ട അടുത്ത ഗഡു മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പി.എം.കിസാൻ പദ്ധതിക്ക് 25 ശതമാനം പേർ മാത്രമാണ് പുതുക്കൽ നടപടികൾ പൂർത്തിയാക്കിയിക്കിയിട്ടുള്ളത്.
രജിസ്ട്രേഷൻ പുതുക്കുന്ന
തിനായി സ്ഥലം തങ്ങളുടെപേരി ലാണെന്ന് തെളിയിക്കുന്ന റവന്യു രേഖയായ തണ്ടപ്പേർ അക്കൌണ്ട് സർട്ടിഫിക്കറ്റും മൊബൈൽ നമ്പറും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കുകകൂടി ചെയ്താലാണ് പുതുക്കൽ നടപടി പൂർത്തിയാവുക.
ഓരോ വില്ലേജോഫീസിലും തണ്ടപ്പേർ അക്കൗണ്ട് സർട്ടിഫി ക്കറ്റിനുള്ള ഇരുന്നൂറോളം അപേക്ഷകളാണ് പരിശോധിക്കാൻ ബാക്കിയുള്ളൽ. ഇതിനുപുറമേ പുതിയ അപേക്ഷകളും വരു ന്നുണ്ട്. ജീവനക്കാരുടെ കുറവും ദൈനംദിന ജോലിത്തിരക്കും കാരണം തണ്ടപ്പേർ അപേക്ഷയും ഫോൺ നമ്പറും വാങ്ങി അപേക്ഷ പരിശോധനയ്‌ക്ക് വിളിക്കാമെന്ന് പറഞ്ഞ് അപേക്ഷകരെ മടക്കി അയക്കുകയാണ് വില്ലേജ് ജീവനക്കാർ. ഒരു വില്ലേജോഫീസിൽ ഒരു ദിവസം പരമാവധി പത്തിൽ താഴെ പേരുടെ സ്ഥലം മാത്രമേ പരിശോധിച്ച് പോക്കു വരവ് നടത്തി തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാനാവുന്നുള്ളൂ.
വില്ലേജോഫീസിൽനിന്നുള്ള തണ്ടപ്പേർ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകില്ല. ഭൂരിഭാഗം കർഷകരുടെയും സ്ഥലം റവന്യു രേഖകളിൽ സ്വന്തം പേരിലാക്കണങ്കിൽ റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് പോക്കു വരവ് നടത്തി വിവരങ്ങൾ റിലീസ് എന്ന വൈബ് സൈറ്റിൽ നൽകണം. തുടർന്നാണ് കർഷകർക്ക് തങ്ങളുടെ പേരിൽ തണ്ടപ്പേർസർട്ടിഫിക്കറ്റ് ലഭിക്കുക. തുടർന്ന് പി.എം. കിസാൻ വൈബ് സൈറ്റിൽ കർഷകർ വിവരങ്ങൾ ജൂലൈ പത്താം തീയതിക്കകം നൽകണം.
പി.എം. കിസാൻ രജിസ്ട്രേഷൻ പുതുക്കുന്നതിന് സാവകാശം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

പ്രദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് click ചെയ്യുക

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!