‘ദിശ 2025–26’ പദ്ധതിക്ക് തൃശ്ശൂർ അതിരൂപതയിൽ തുടക്കം; ആയിരം വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം

Share this News

ദിശ 2025–26’ പദ്ധതിക്ക് തൃശ്ശൂർ അതിരൂപതയിൽ തുടക്കം; ആയിരം വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം

തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനം മിസാറ്റ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ദിശ 2025–26’ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപത സഹായമെത്താൻ മാർ. ടോണി നിലവിൽ നിർവഹിച്ചു. ആയിരം വനിതകൾക്ക് ആയിരം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആറുമാസം ദൈർഘ്യമുള്ള GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്) കോഴ്സ് സൗജന്യമായി നൽകുന്നു.

വർദ്ധിച്ചുവരുന്ന രോഗികളെയും പ്രായമാരായവരെയും ശുശ്രൂഷിക്കാൻ സമൂഹത്തിൽ മനുഷ്യശേഷി കുറയുന്ന സാഹചര്യത്തിൽ, തൊഴിൽ സാധ്യതയായി ഈ രംഗത്തെ കാണണമെന്നും അതിനായി വനിതകളെ തയ്യാറാക്കുന്ന സംരംഭമാണ് ‘ദിശ’യെന്നും മാർ ടോണി നിലവിൽ അഭിപ്രായപ്പെട്ടു. തൃശ്ശൂർ അതിരൂപതയുടെ പേപ്പൽ ടവറിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനം ചടങ്ങിൽ സാന്ത്വനം ഡയറക്ടർ ഫാദർ ജോജോ ആളൂർ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ലീഗൽ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജിയായ സരിത രവീന്ദ്രൻ വിശിഷ്ടാതിഥിയായി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാർ മുഖപ്രഭാഷണം നടത്തി. ഡോ. ഋഷി സുമൻ പ്രൊജക്റ്റ് അവതരണം നിർവഹിച്ചു. വനിതകൾക്കായുള്ള പ്രതിരോധ പ്രവർത്തന ബോധവൽക്കരണ ക്ലാസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജി പി.ബി. നയിച്ചു.

യോഗത്തിൽ മിസാറ്റ് ഡയറക്ടർ ലിയ ആന്റോ സ്വാഗതവും സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാ. ജോസ് വട്ടക്കുഴി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!