Share this News

തെക്കുംപാടം 10-ാം വാർഡിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും റിസ്റ്റോറേഷൻ വർക്കുകളും എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് നിയുക്ത മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥലം സന്ദർശിച്ചു. പണികൾ നീണ്ടുനിൽക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മെമ്പർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധനയ്ക്ക് ശേഷം പദ്ധതിയുടെ ബാക്കി പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി കൃഷ്ണേന്ദു അറിയിച്ചു.
സ്ഥലം സന്ദർശനത്തിൽ കൃഷ്ണേന്ദുവിനൊപ്പം ജയൻ കണ്ടംപ്പുള്ളി, സുഭാഷ് മേലേ വീട്ടിൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News