മാള മെറ്റ്സ് കോളേജിൽ ക്രിസ്തുമസ് ആഘോഷങ്ങൾ “മെറ്റ്എക്സ്മസ് 2K25” വിവിധ പരിപാടികളോടെ ആഘോഷിച്ചു

Share this News


തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ രണ്ട് ദിവസത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ “മെറ്റ്എക്സ്മസ് 2K25” സമാപിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സംയുക്തമായാണ് ക്രിസ്തുമസ് ആഘോഷിച്ചത്. ക്രിബ് നിർമ്മാണം, ക്രിസ്തുമസ് കരോൾ ഗാനാലാപനം, ക്രിസ്തുമസ് ട്രീ മേക്കിങ് മത്സരം, ക്രിസ്തുമസ് സ്റ്റാർ മേക്കിങ് മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ വാശിയോടെ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് സമ്മാനവിതരണം നടത്തി.  മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് സമാപന ദിവസത്തെ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്തു. സിഇഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി  അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രിൻസിപ്പാൾ ഡോ. ഷാജി ജോർജ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റീനോജ് എ. ഖാദർ, തുടങ്ങിയവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. അക്കൗണ്ട്സ് ഓഫീസർ ശ്രീമതി. ആനി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് സന്ദേശങ്ങൾ നൽകൽ, ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറൽ,  കേക്ക് വിതരണം, ക്രിസ്മസ് ഗാനാലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ 30 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക് കേക്ക് വിതരണവും എഞ്ചിനിയറിങ്ങ് കോളേജ്  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ.എൻ. രമേശിൻ്റെ നേതൃത്വത്തിൽ എൻഎസ്എസ് വളണ്ടിയർമാർ നടത്തി.
കൂടാതെ കോളേജിലെ മാനേജ്മെൻ്റും മുഴുവൻ അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്രിസ്തുമസ് കരോൾ ഘോഷയാത്രയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ശോഭകൂട്ടി. കരോൾ യാത്ര മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഫ്ലാഗ് ഓഫ് ചെയ്തു. ക്രിസ്തുമസ് പാപ്പാമാരും ടാബ്ലോയും കൊച്ചിൻ കലാഭവൻ്റെ ബാൻഡ് സെറ്റ് തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടി. മാള സെൻറ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളിയുടെ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വലിയപറമ്പ് ജംഗ്ഷനിലാണ് കൊട്ടിക്കലാശത്തോടെ അവസാനിച്ചത്. അതിനുശേഷം കോളേജിൽ ബാൻഡ്സെറ്റിൻ്റെ ഫ്യൂഷൻ, വർണ്ണാഭമായ കരിമരുന്ന് പ്രയോഗം എന്നിവ അരങ്ങേറി. ക്രിസ്മസ് ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞതിന് ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ദീപക് വർഗ്ഗീസ്, കോളേജ് തല കോർഡിനേറ്റർമാരെയും പ്രിൻസിപ്പൽമാർ , ഡിപ്പാർട്ട്മെൻറ് തലവന്മാർ,  അധ്യാപകർ, അനധ്യാപകർ വിദ്യാർഥികൾ എന്നിവരോട് നന്ദി പ്രകാശിപ്പിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
.


Share this News
error: Content is protected !!