പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Share this News

പാണഞ്ചേരി പഞ്ചായത്തിലെ 24 വാർഡുകളിലെയും ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു .ഇന്ന് കാലത്ത് പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വരണാധികാരി പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെജി പ്രജി മുതിർന്ന അംഗവും ചെമ്പൂത്ര ജനപ്രതിനിധിയുമായ സാവിത്രി സദാനന്ദന് സത്യവാചകം ചൊല്ലിക്കൊടുത്തു. സാവിത്രി സദാനന്ദൻ മറ്റു ജനപ്രതിനിധികൾക്ക് വാർഡുകളുടെ ക്രമപ്രകാരം സത്യ വാചകം ചൊല്ലിക്കൊടുത്തു.

1 -ാം വാർഡ് പാണഞ്ചേരിയിൽ നിന്ന് സന്ധ്യ ടീച്ചർ ,
3-ാം വാർഡ് പട്ടിക്കാടിൽ നിന്ന് അജു തോമസ്
4-ാം വാർഡ് താണിപ്പാടത്ത് നിന്ന് മിനു ടീച്ചർ
5-ാം വാർഡ് പൂവൻച്ചിറ യിൽ നിന്ന് അനൂപ് കീരംകുന്നത്ത്
6-ാം വാർഡ് ചുവന്ന മണ്ണിൽ നിന്ന് AJഡീനമോൾ
7-ാം വാർഡ് വാണിയമ്പാറയിൽ നിന്ന് പി. ആർ സനിൽ
8-ാം വാർഡ് കൊമ്പഴയിൽ നിന്ന് കെ.പി. ചാക്കോച്ചൻ
09 -ാം വാർഡ് – വഴുക്കുംപാറയിൽ നിന്ന് സോഫി ജിജി
10 -ാം വാർഡ് തെക്കുംപാടത്ത് നിന്ന് കൃഷ്ണേന്ദു പ്രശാന്ത്
11-ാം വാർഡ് – ഇടപ്പലത്ത് നിന്ന് കൃപ സി കെ
12-ാം വാർഡ് മയിലാട്ടുംപാറയിൽ നിന്ന് സ്വപ്ന രാധാകൃഷ്ണൻ
13-ാം വാർഡ് – പൊടിപ്പാറയിൽ നിന്ന് സീനാ വർഗ്ഗീസ്
14-ാം വാർഡ് പീച്ചിയിൽ നിന്ന് സന്ധ്യ ഷാജി
15-ാം വാർഡ് താമര വെള്ളച്ചാലിൽ നിന്ന് വിനോദ് തേനംപറമ്പിൽ
16-ാം വാർഡ് – വിലങ്ങന്നൂരിൽ നിന്ന് ആര്യ ശരത്ത്
17-ാം വാർഡ് -കണ്ണാറ യിൽ നിന്ന് കെ കെ സുബ്രഹ്മണ്യൻ
18-ാം വാർഡ് – വീണ്ടശ്ശേരിയിൽ നിന്ന് ജോജോ ജോർജ്
19-ാം വാർഡ് – പയ്യനത്ത് നിന്ന് അനിത കെ.വി
20-ാം വാർഡ് മാരായ്ക്കലിൽ നിന്ന് ജോളി ജോർജ്ജ്
21-ാം വാർഡ് കൂട്ടാലയിൽ നിന്ന് ഫ്രാൻസീന ഷാജു
22-ാം വാർഡ് ആൽപ്പാറയിൽ നിന്ന് ജോസ് ഹ്യൂബർട്ട്
23-ാം വാർഡ് ചിറക്കുന്നിൽ നിന്ന് ജിജി എം മാധവൻ
24-ാം വാർഡ് മുടിക്കോട് നിന്ന് ശിവപ്രശോബ് പി എസ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്

പി പി രവീന്ദ്രൻ, ഭാസ്കരൻ ആദം കാവിൽ, റോയി കെ ദേവസി, ബാബു തോമസ് ശിവരാജ് , ലീലാമ്മ തോമസ് ബി എം രാധാകൃഷ്ണൻ, ജോർജ് പൊടിപ്പാറ , സോമൻ കൊളപ്പാറ , കെപി ഔസേപ്പ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡോ. ബിന്ദു പരിപാടികൾക്ക് നേതൃത്വം നൽകി തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗം ചേർന്നു സാവിത്രി സദാനന്ദൻ യോഗം അധ്യക്ഷതവഹിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!