
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്

നെന്മാറ: കോട്ടയം ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ( എൻ. ഐ. ആർ. ടി.) യും റബ്ബർ ബോർഡ് പാലക്കാട് ഓഫീസും സംയുക്തമായി കയറാടി റബർ ഉൽപാദക സംഘംത്തിൽ വച്ച് നടത്തിയ വനിതകൾക്കായുള്ള റബ്ബർ ടാപ്പിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. എട്ടു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് പാളിയമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കോട്ടയം എൻ. ഐ. ആർ. ടി. ഡെപ്യൂട്ടി കമ്മീഷണർ എ. ജെ. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ പരിശീലനാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കയറാടി റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ്. പ്രഭാകരൻ കൈതച്ചിറ, അധ്യക്ഷനായ യോഗത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ സലീഷ് കുമാർ സ്വാഗതം പറഞ്ഞു. റബ്ബർ ബോർഡ് നെന്മാറ ഫീൽഡ് ഓഫീസർ ദീപ്തി ദാസ്, ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ ബോവി വാൽക്കുളമ്പ്, എന്നിവർ ആശംസ അർപ്പിച്ചു. ടീം ലീഡർ എ. അജിത ക്ലാസുകൾ നയിച്ചു. ഗോപാലൻ. കെ. വി. നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG