
സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ ക്രമിനല്‍ റിപ്പര്‍ സുരേന്ദ്രൻ ആലത്തൂർ പോലീസിന്റെ പിടിയിൽ.ഇന്ന് രാവിലെ ആലത്തൂരില്‍ താമസിക്കുന്ന 60 വയസുള്ള നിര്‍മലയുടെ വീട്ടിലാണ് സുരേന്ദ്രന്‍ കയറിയത്. ഇന്നലെ രാത്രി മുതല്‍ വീടിന്റെ പരിസരത്ത് സുരേന്ദ്രന്‍ ഒളിച്ചിരുന്നു. രാവിലെ നിര്‍മല വീടിന് വെളിയില്‍ വന്ന സമയം അവരെ തള്ളി താഴെയിട്ട് കഴുത്തിലുണ്ടായിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടി ആലത്തൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ നിര്‍മ്മലയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2007 ല്‍ തൃശൂര്‍ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവന്‍ കവര്‍ന്ന കേസിലടക്കം ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിന്‍തുടരുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ സുരേന്ദ്രന്‍ എന്ന വിളിപ്പേര് വന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG