Share this News

ന്യൂഡല്‍ഹി: ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍. അടുത്തയാഴ്ച രണ്ടു ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ നല്‍കുമെന്നും പത്ത് കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു.
നവംബര്‍ 26ന് പൊതു പണിമുടക്ക് നടത്താനുള്ള ആഹ്വാനത്തോട് രാജ്യമെങ്ങുമുള്ള തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു. ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണെന്ന് പ്രസ്താവന പറയുന്നു.
ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് ഒപ്പം പരസ്യം നിങ്ങൾക്കും ചെയ്യാം വിളിക്കുക 7025611199

Share this News