Share this News

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ മംഗലംഡാം സ്വദേശി വേലു (52) മരിച്ചു. ഇന്നലെ രാവിലെ കരിങ്കയം ഫോറസ്റ്റ് ഓഫീസിന് സമീപത്തുവെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ മംഗലംഡാം പറശ്ശേരി സ്വദേശിയായ റബ്ബർ ടാപ്പിങ്ങ് തൊഴിലാളി വേലു (52) നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. പരിക്കേറ്റ വേലുവിനെ നാട്ടുകാർ ചേർന്ന് മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി നെന്മാറയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് ഡോക്ടമാർ മരണം സ്ഥിതീകരിച്ചത്. ഭാര്യ: ചെമ്പകം. മക്കൾ: ജിസ്മി, ജിസ്ന. മരുമകൻ വിനീഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/JORj7cBimem0VjkOiQbDUc

Share this News