പാലക്കാട് നഗരസഭ സറ്റേഡിയം ബസ് സ്റ്റാൻഡിന്റെ പരിസരത്തു പൂന്തോട്ടം ഒരുക്കി സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് നിർവ്വഹിച്ചു

Share this News

പാലക്കാട് നഗരസഭ സറ്റേഡിയം ബസ് സ്റ്റാൻഡിന്റെ പരിസരത്തു സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിലവിലെ കുറ്റിക്കാട് നീക്കം ചെയ്ത് ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു. ചെടികൾ വച്ച് പിടിപ്പിച്ച്‌ പൂന്തോട്ടം ഒരുക്കി സൗന്ദര്യ വൽക്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് സ്റ്റേഡിയം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിർവ്വഹിച്ചു. ഹെൽത്ത് സൂപ്പർ വൈസർ മനോജ് കുമാർ.c അധ്യക്ഷത വഹിച്ചു. ആശംസകൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ റിയാസുൽ റഹ്മാൻ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സതീഷ്, സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മേൽ സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തുകയും പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുകയും ചെയ്യുന്നവർക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് 440 , 340, 340A പ്രകാരം തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.


Share this News
error: Content is protected !!