വടക്കഞ്ചേരി – ഗോവിന്ദാപുരം റോഡിൽ കല്ലത്താണിയിൽ റോഡിലെ കുഴിമൂലം യാത്ര ദുരിതത്തിൽ

Share this News

കുഴികൾ അടയ്ക്കാൻ ജീവൻ പൊലിയണോ! നാട്ടുകാർ

ചിറ്റിലഞ്ചേരി കല്ലത്താണിയിൽ കുഴികൾ അടയ്ക്കണമെങ്കിൽ ഒരു ജീവൻ പൊലിയണം മംഗലം-ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണിയിലൂടെ പോകുന്ന വാഹന യാത്രക്കാരുടേയും നാട്ടുകാരുടേയും ചോദ്യം ആണിത്.ഏതാനും ദിവസത്തിനുള്ളിൽ തന്നെ ഒട്ടേറെ പേരുടെ രക്തം റോഡിൽ വീണെങ്കിലും ആരുടേയും ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം. അത്രയും ദുരിതത്തിലാണ് വാഹനങ്ങളുടെ ഇതിലൂടെയുള്ള ഓട്ടം.50 മീറ്ററിനുള്ളിൽ തന്നെ പത്തോളം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നല്ല റോഡിലൂടെ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ കുഴിയിൽ ചാടുകയാണ്.


ഇന്നലെ രാവിലെ കോഴികളുമായി പോയ വാഹനം കുഴിയിൽ ചാടി രണ്ടു ടയറുകളും പഞ്ചറായി നിന്നു.പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ടയറുകൾ മാറ്റി യാത്ര തുടർന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലും ഒട്ടേറെ പേർക്ക് കുഴിയിൽ വീണ് പരുക്കേറ്റിരുന്നു.നാല് മാസം മുൻപ് ഈ ഭാഗങ്ങളിലെ കുഴികൾ അടച്ചിരുന്നുവെങ്കിലും ഈ ഭാഗത്ത് കുഴികൾ ഇല്ലാതിരുന്നതിനാൽ ഇവിടം ടാർ ചെയ്യാതെ വിട്ടിരുന്നു.ആ ഭാഗമാണ് ഇപ്പോൾ വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ കുഴികളിൽപ്പെടുന്നത് മൂലം പലപ്പോഴും തടസ്സവും ഉണ്ടാകാറുണ്ട്. കൂടാതെ 3 മാസം മുൻപ് ടാർ ചെയ്ത പള്ളിക്കാട് ഭാഗം വെള്ളം ഒഴുകി കുഴി രൂപപ്പെട്ടിരുന്നു.മഴവെള്ളം കുഴിയിൽ കെട്ടികിടക്കുന്നതും ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തിൽപ്പെടു ത്തുന്നുണ്ട്.മഴ മാറിയതും കുഴികൾ അടക്കാൻ നീക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ദുരന്തത്തിലേക്കാകും ചെന്നെത്തുക എന്നു നാട്ടുകാർ ആരോപിക്കുന്നു.

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/GQJsrcgSmEwFkBdW4Wt3Y3


Share this News
error: Content is protected !!