
എസ്എൻഡിപി യോഗം വടക്കഞ്ചേരി യൂണിയന്റെ പരിധിയിലുള്ള നാല് പഞ്ചായത്തുകളിലെ ശാഖാ യോഗങ്ങളിൽ നടപ്പിലാക്കാൻ തീരുമാനിച്ച സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയുടെ യൂണിയൻ തല ഉദ്ഘാടനം കല്ലിങ്കൽ പാടം ശാഖാ യോഗത്തിൽ വെച്ച് യൂണിയൻ സെക്രട്ടറി കെ.എസ്. ശ്രീജേഷ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം ആർ കൃഷ്ണൻകുട്ടി പദ്ധതിയുടെ സന്ദേശം നൽകി. കല്ലിങ്കൽ പാടം ശാഖാ പ്രസിഡന്റ് കെ. ജി ശ്രീകുമാരൻ അധ്യക്ഷനായി ശാഖാ സെക്രട്ടറി കെ.ആർ രാജൻ സ്വാഗതം പറഞ്ഞു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സ്മിത നാരായണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി എസ്. സുമിത്ത്, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് യു. സുഭാഷ്, എന്നിവർ ആശംസകൾ നേർന്നു. വടക്കഞ്ചേരി മെഡികെയർ ഹോസ്പിറ്റലുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വഴുക്കുംപാറ ബൈക്ക് അപകടത്തിൽ മരണപ്പെട്ട സി. വി രാജന്റെ മകൻ മനു രാജന് യൂണിയന്റെ പഠന സ്കോളർഷിപ്പ് യൂണിയൻ സെക്രട്ടറി കെ എസ് ശ്രീജേഷ്, വൈസ് പ്രസിഡന്റ് എം. ആർ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് നൽകി. ശാഖാ വൈസ് പ്രസിഡന്റ് എം.കൃഷ്ണൻ പരിപാടിക്ക് നന്ദി പറഞ്ഞു.
