രണ്ടാം വിള കൃഷി; ജലസേചനത്തിനും കനാല്‍ നവീകരണത്തിനും 8.58 കോടി വകയിരുത്തി

Share this News



ജില്ലയില്‍ രണ്ടാം വിള നെല്‍കൃഷിക്കാവശ്യമായ ജലവിതരണത്തിന് മുന്നോടിയായി കനാല്‍ നവീകരണം നടത്തുന്നതിന് 8.58 കോടി രൂപ വകയിരുത്തിയതായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ല കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ ചേര്‍ന്ന മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും നവീകരണം.

കഴിഞ്ഞവര്‍ഷങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴിയാണ് നടത്തിയിരുന്നത്. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ജലസേചന വകുപ്പ് നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഇറിഗേഷഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. അനില്‍കുമാര്‍, എ.ഇ.ഇ. സ്മിത ബാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം എന്നിവിടങ്ങളിലെ പി.എ.സി. മെമ്പര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




Share this News
error: Content is protected !!