ശശി തരൂരിന് ഷെവലിയാർ ബഹുമതി

Share this News

എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് അന്താരാഷ്ട്ര പുരസ്കാരം. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ആണ് തരൂരിനെ തേടിയെത്തിയത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്കാരം അദ്ദേഹത്തിന് കൈമാറും. പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ശശി തരൂരിൻ്റെ സംഭവാനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. രാജ്യത്തെ പരമോന്നത പുരസ്കാരം നൽകിയ ഫ്രഞ്ച് സര്‍ക്കാരിനെ തൻ്റെ നന്ദിയറിയിക്കുന്നതായി തരൂര്‍ ട്വിറ്ററിൽ കുറിച്ചു.


Share this News
error: Content is protected !!