വാണിയമ്പാറ പെരുംതുമ്പ െചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. വീഴ്ച്ചയിൽ നെഞ്ചിനകത്തു ഉണ്ടായ പരിക്കുകളാണ് ജീവൻ നഷ്ടപ്പെടാൻ കാരണം എന്ന് പോസ്റ്മോർത്തിനു നേതൃത്വം നൽകിയ അസി.ഫോറെസ്റ്റ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാം പറഞ്ഞു. വൈൽഡ് ലൈഫ് വാർഡൻ രാജേഷ് , അസി. വൈൽഡ് ലൈഫ് വാർഡൻ എം എ അനീഷ്,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു. കാലത്താണ് കൊമ്പഴ പെരുംതുമ്പ വനമേഖലയിൽ വൈദ്യുതി വേലിയോട് ചേർന്ന് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ടാപ്പിങ്ങ് തൊഴിലാളിയാണ് വൈദ്യുതി വേലിയോട് ചേർന്ന് ആനയെ ചരിഞ്ഞ നിലയിൽ ആദ്യം കണ്ടത് ഉടനെ നാട്ടുകാരേയും വാർഡ് മെമ്പറേയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു നാട്ടുകാർ.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.വിവിധ മാധ്യമ പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിരുന്നു
