Share this News

മധുകൊലക്കേസിൽ അഭിഭാഷകന് ഫീസ് നൽകുന്നില്ലെന്ന് പരാതിയുമായി മധുവിൻ്റെ അമ്മ; മന്ത്രിക്ക് നിവേദനം നൽകി.അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്‍റെ അമ്മ മല്ലി. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് പോലെ ആവർത്തിക്കുമോ എന്ന് ഭയമുണ്ട്. പ്രോസിക്യൂട്ടർ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്നം മൂലം പിൻവാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. മന്ത്രി കൃഷ്ണൻ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു. കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മണ്ണാർക്കാട് എസ് സി എസ്ടി കോടതി നാളെ വിധി പറയും.

Share this News