മംഗലംപാലത്ത് ജനകീയവേദിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു
പാലക്കാട്-വടക്കഞ്ചേരി ദേശീയപാതയിലെ
മംഗലംപാലത്ത് അപകടങ്ങൾ ഇല്ലാതാക്കാൻ സിഗ്നൽ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും സർവീസ് റോഡ് നിർമിക്കണമെന്നും ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ മംഗലംപാലത്ത് പന്തംകൊളുത്തി പ്രതിഷേധ സമരം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം കെ.അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു.
ജനകീയവേദി ജന.കൺവീനർ ജിജോ അറയ്ക്കൽ, ഷിബു ജോൺ,മോഹനൻ പള്ളിക്കാട്, സി.കെ.അച്ചുതൻ, സലീം തണ്ടലോട്, കെ.ശിവദാസൻ, കെ.ശശീന്ദ്രൻ ,അബ്ദുൾ കാദർ ജൈലാനി എന്നിവർ പ്രസംഗിച്ചു.
മംഗലംപാലത്ത് ട്രാഫിക് സംവിധാനങ്ങൾ അടിയന്തിരമായിപുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയതായി ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo