പുതുക്കോട് പ്രിയദർശിനി ചാരിറ്റിബിൾ ട്രസ്റ്റിന്റെ മൂന്നാംവാർഷികാഘോഷം നടത്തി

Share this News

പുതുക്കോട് പ്രിയദർശിനി ചാരിറ്റിബിൾ ട്രസ്റ്റിന്റെ മൂന്നാംവാർഷികാഘോഷം നടത്തി

പുതുക്കോട് പഞ്ചായത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെ  മൂന്നാം വാർഷികാഘോഷം നടത്തി. ട്രസ്റ്റ്‌ സെക്രട്ടറി സാദിഖ് സ്വാഗതം പറഞ്ഞ ചടങ്ങ് പ്രശസ്ത സിനിമ-സ്റ്റേജ് താരം ഇടവേള റാഫി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വിനോദ് പാട്ടോല അധ്യക്ഷത വഹിച്ചു. മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും,നേത്ര പരിശോധന ക്യാമ്പും നടത്തി.തുടർന്ന് പഞ്ചായത്തിലെ പാവപ്പെട്ട ആളുകൾക്ക് അരി വിതരണവും,വിദ്യാർത്ഥികൾക്ക്  പഠനോപകരണ കിറ്റും നൽകി.ശേഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബദറുദ്ധീൻ,റഹീമ,അനേയ അഭിലാഷ് തുടങ്ങിയവരെ അനുമോദിച്ചു. ആദംകുട്ടി,കൃഷ്ണദാസ്,സജിത,മുബാറക്ക് പുതുക്കോട്,വിപിൻ പാട്ടോല,മൊയ്തീൻകുട്ടി,രാമചന്ദ്രൻ,അലികുട്ടി തുടങ്ങിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇


https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!