
നെല്ല് സംരക്ഷിക്കാൻ കാവൽ ഇരുന്ന് കർഷകർ

വടക്കഞ്ചേരി : നെല്ല് കാട്ടുപന്നിനാശം വരുത്തുന്നത് രൂക്ഷമായതോടെ വിളഞ്ഞു തയ്യാറായ നെൽപ്പാടത്തിന് സമീപം ഷെഡ് കെട്ടി കാവൽ ഇരിക്കുകയാണ് കർഷകർ. ഒന്നാം വിള കൊയ്യാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കയാണെങ്കിലും ഒരു മാസത്തോളമായി കാവൽ കിടന്ന് സംരക്ഷിക്കാൻ തുടങ്ങിയിട്ട്.രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തി വിള നശിപ്പിക്കുന്ന പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുവാൻ ഒരു മാസത്തിലേറെയായി കർഷകർ കാവൽ ആരംഭിച്ചിട്ട്.

റാന്തൽ വിളക്കും ഓലപ്പടക്കവുമായി കാവലിരിക്കുന്ന കർഷകർക്കും പന്നിക്കൂട്ടം ഭീഷണിയാണ്. വിളയോടൊപ്പം സ്വയം രക്ഷക്കായി ഉയരത്തിൽ ഷെഡുകൾ കെട്ടി കാവൽ ഇരിക്കുകയാണ് കർഷകർ. സ്വന്തം അധ്വാനത്തിന്റെ ആദായ മെടുക്കാൻ വരമ്പിൽ കമ്പികളും തുണികളും കെട്ടി കാവൽ ഇരിക്കുന്നത്. കാട്ടുപന്നിക്ക് കാവൽ ഇരിക്കുന്ന കർഷകൻ സ്വയ രക്ഷയ്ക്കായി പാട്ട കൊട്ടിയും വരമ്പിൽ മൂലയിൽ തീയിട്ടും അയൽ കർഷകരെയും കാവിലിനു വിളിക്കേണ്ട സ്ഥിതിയാണുള്ളത്.

കാട്ടുപന്നിയുടെ ആക്രമണം പേടിച്ച് തൊഴിലാളികളും മറ്റും വരാത്തത് പന്നിയെ അകറ്റാൻ റാന്തൽ വിളക്കും പടക്കവും മാത്രമാണ് ആശ്രയം. സർക്കാർ കാട്ടുപന്നിയെ വെടി വച്ചുകൊല്ലാൻ ഇറക്കിയ ഉത്തരവും പഞ്ചായത്ത് പ്രസിഡന്റിനെ അധികാരപ്പെടുത്തിയതും ഫലപ്രദമാകാതെ കർഷകർ ദുരിതതിലായിരിക്കുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq


