മലമ്പുഴ ബ്ലോക്ക് ക്ഷീര സംഗമം നടന്നു

Share this News

മലമ്പുഴ ബ്ലോക്ക് ക്ഷീര സംഗമം നടന്നു

മലമ്പുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി വലിയകാട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായി. തുടര്‍ന്ന് ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകരെ എം.എല്‍.എയും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ആനക്കല്ലില്‍ കറവ പശു, കിടാരി, കന്നുകുട്ടി, എരുമ എന്നിങ്ങനെ കന്നുകാലി പ്രദര്‍ശനവും കര്‍ഷകര്‍ക്കായി ഡയറി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ക്വിസ് മത്സരത്തില്‍ കവ ക്ഷീരസംഘം ഒന്നാം സ്ഥാനം നേടി. ക്ഷീര മേഖലയിലെ സാമ്പത്തിക വിശകലനങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.
പാലക്കാട് ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ്, ബ്ലോക്ക് ക്ഷീരവികസന വകുപ്പ് ഓഫീസര്‍ സി. ശ്രുതി, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, വലിയകാട് ക്ഷീര സംഘം പ്രസിഡന്റ് ആര്‍. ലഘുദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍, മെമ്പര്‍മാരായ, കെ.സി ജയപാലന്‍, തോമസ് വാഴപ്പള്ളില്‍, ജനപ്രതിനിധികള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡയറി ഫാം ഇന്‍സ്ട്രാക്ടര്‍മാര്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!