ലഹരിക്കെതിരെ നവകേരള മുന്നേറ്റം ” എന്ന പരിപാടി കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി നിലയത്തിൽ വച്ച് സംഘടിപ്പിച്ചു

Share this News

കേരള സംസ്ഥാന സർക്കാരും കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ” ലഹരിക്കെതിരെ നവകേരള മുന്നേറ്റം ” എന്ന പരിപാടി കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി നിലയത്തിൽ വച്ച് സംഘടിപ്പിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിവൻ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല പ്രസിഡണ്ട് ഗോപാലകൃഷ്ണൻ സ്വാഗതവും മേഖലാ ട്രഷറർ സജിത്ത്.ടി.സി, മേഖലാ ജോയിന്റ് സെക്രട്ടറി ഗിരീഷ്. കെ അഭിസംബോധനയും വടക്കഞ്ചേരി യൂണിറ്റ് ലോക്കൽ കൺവീനർ ശ്രീഹരി നന്ദിയും പറഞ്ഞു. ജീവനക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിലയ പരിസരവാസികളും ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തു.

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!