
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ‘ബോധ്യം 2022 ‘ ക്വിസ് മത്സരം വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല മെയിന്‍ ക്യാമ്പസിലെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നാഷണല്‍ സര്‍വീസ് സ്‌കീം, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 165 എന്‍എസ്എസ് വൊളന്റിയര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. നെടുപുഴ വുമണ്‍ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിനി അനീഷ്മ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥി ടി എസ് ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളോടെ സംസ്ഥാനമത്സരത്തിന് യോഗ്യത നേടി.
പരിപാടിയുടെ ഭാഗമായി മണ്ണുത്തി, ഡോണ്‍ബോസ്‌കോ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി നടത്തി. മുള്ളൂര്‍ക്കര എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെ സ്‌കിറ്റ്, മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരിങ്ങോട്ടുകര ഗവ.ഹയര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ്‌മോബ്, എസ്എന്‍ നാട്ടിക ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൃത്ത ശില്പം എന്നിവയും അരങ്ങേറി. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി 450ല്‍ അധികം പേര്‍ അണിനിരന്ന മനുഷ്യമതിലും ശ്രദ്ധേയമായി.
എന്‍എസ്എസ് സ്റ്റേറ്റ് ഓഫീസര്‍ ആര്‍ എന്‍ അന്‍സര്‍ മുഖ്യാതിഥിയായി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ എം വി പ്രതീഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ പ്രേംകൃഷ്ണ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, ജില്ലാ പഞ്ചായത്തംഗം പി എസ് വിനയന്‍, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, മാടക്കത്തറ പഞ്ചായത്തംഗം എം എസ് ഷിനോജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ടി വി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CxRXX49BGbPCYnXsDfbLcL
