പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി

Share this News

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2022-23 വര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടി ഗേള്‍സ് സ്‌കൂളിലെയും നാല് എല്‍.പി, യു.പി സ്‌കൂളുകളിലെയും 525 വിദ്യാര്‍ത്ഥികള്‍ക്കാണ് കുടുംബശ്രീ മുഖേന ഭക്ഷണം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആര്‍.കെ.എം.എല്‍.പി കല്യാണപേട്ട സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ അധ്യക്ഷയായി. ആരോഗ്യ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ രാധാകൃഷ്ണന്‍, മെമ്പര്‍ സജീഷ്, നിര്‍വഹണ ഉദ്യോഗസ്ഥ പ്രശാന്തി, സിതാര, പ്രസീത, സ്‌കൂള്‍ മാനേജര്‍ സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ ലത, പി.ടി.എ പ്രസിഡന്റ് വിവേക്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!