
മദ്യപിക്കാൻ പണം നൽകിയില്ല: ഭാര്യയെയും മകനെയും ഗൃഹനാഥൻ വെട്ടിപ്പരുക്കേൽപ്പിച്ചു
പാലക്കാട് ലക്കിടി രാജീവ് ഗാന്ധി കോളനിയിൽ ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. ഭാര്യ സീനത്ത്, മകൻ ഫെബിൻ എന്നിവരുടെ നേർക്കായിരുന്നു നസീറിന്റെ ആക്രമണം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിനെ തുടർന്ന് ആക്രമിച്ചെന്നുമാണു കേസ്.
മകനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് സീനത്തിനു വെട്ടേറ്റത്. രാജീവ് ഗാന്ധി കോളനിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രണം. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.
നസീറിന്റെ രണ്ടാം ഭാര്യയാണ് സീനത്ത്. നസീറിനെ കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.
Vadakkenchery Updation പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO

