Share this News

കണ്ണൂർ പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു
കണ്ണൂർ പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു. കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ സമീപത്ത് കണ്ടെന്ന് നാട്ടുകാർ. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്. അയൽവാസിയായ പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് സംശയം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

Share this News