ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റെടുത്തു

Share this News

ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റെടുത്തു

ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ഋഷി സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ഈ വർഷം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് രാജിവെച്ചിരുന്നു.കൺസർവേറ്റീവ് പാർട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതോടെയാണ് ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിതുറന്നത്. അടുത്ത രണ്ടു വർഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനിൽ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!