
കേരള സർക്കാറിന്റെ വിശിഷ്ട സേവാ പോലീസ് മെഡൽ എസ്.ഐ ബേബി സക്കറിയയ്ക്ക് ലഭിച്ചു
ആലത്തൂർ മലമല മൊക്കിൽ താമസിക്കുന്ന ഇപ്പോൾ എറണാകുളം ഡിസ്ട്രിക്ട് പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറായ ബേബി സ്ക്കറിയക്കാണ് വിശിഷ്ട സേവാ പോലീസ് മെഡൽ ലഭിച്ചത്. തിരുവനന്തപുരം SAP പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രിയിൽ നിന്ന് കേരള പിറവി ദിനത്തിൽ വിശിഷ്ഠ സേവാ പോലീസ് മെഡൽ സ്വീകരിച്ചു.


ഹേമാംബിക നഗർ പി എസ്, സൗത്ത് പി എസ് , ആലത്തൂർ സി ഐ ഓഫീസ് , വടക്കഞ്ചേരി പി എസ് , ആലത്തൂർ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന സമയത്തുള്ള ഇൻവെസ്റ്റിഗേഷനുകളിൽ സഹകരിച്ചതിനാണ് ഈ മെഡലിന് അർഹനാക്കിയത്. ആയതിനാൽ ഈ മെഡൽ പാലക്കാട് ജില്ലയ്ക്കുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.തൃശൂർ ജില്ലയിലെ എളനാടാണ് സ്വദേശം. 22 വർഷമായി ആലത്തൂരിലാണ് താമസം.ഭാര്യ റീബി ജേക്കബ് (എച്ച് എ യു പി അക്കര കാവിശ്ശേരി സ്കൂൾ അധ്യാപിക), മക്കൾ മിൻ്റു ബേബി (മേഴ്സി കോളേജ് ഡിഗ്രി സ്റ്റുഡൻ്റ്), മിന്നു ബേബി (പത്താം തരത്തിൽ).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
