
വടക്കഞ്ചേരി മേല്‍പ്പാലത്തിൽ വീണ്ടും തകര്‍ച്ച
തൃശൂരിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടും വിധം കമ്പികള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നത്.നിരവധി വാഹനങ്ങളാണ് കമ്പികള്‍ കുത്തികയറി ടയര്‍ പഞ്ചറായി വഴിയില്‍ പെട്ട് പോകുന്നത്.പാലത്തിന്‍റെ ബീമുകള്‍ ചേരുന്നിടത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് കുറുകെയുള്ള കമ്പികള്‍ പുറത്തേക്കു തള്ളിവരികയാണ് ചെയ്തിരിക്കുന്നത്. 2021 ഫെബ്രുവരി ആറിനാണ് മേല്‍പ്പാലം വാഹന ഗതാഗതത്തിനായി തുറന്നത്.ഒന്നര വര്‍ഷം പിന്നിടുമ്പോഴെക്കും നിരവധി തവണ വാഹന ഗതാഗതം നിരോധിച്ചും അല്ലാതേയും പണി നടത്തിയെങ്കിലും ഒന്നിനും ശാശ്വതമായ ഒരു പരിഹാരം കണാനായില്ലാ. ഒന്നര വര്‍ഷത്തിനിടെ നിരവധി തവണയെങ്കിലും റിപ്പയർ ചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.കുതിരാന്‍ തുരങ്കത്തിനു മുൻപുള്ള മേല്‍പ്പാലവും ഇടക്കിടെ റിപ്പയര്‍ ചെയ്താണ് നിലനിര്‍ത്തുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
