
ദ ശോഭ അക്കാദമി വടക്കഞ്ചേരിയിൽ പാലക്കാട് ജില്ലാ സഹോദയയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസത്തെ ഫുട്ബോൾ ടൂർണ്ണമെന്റിനു ഇന്ന് തുടക്കം കുറിച്ചു. റീജിയൺ 1 – KICK FLIX – 2022 തരൂർ എം.എൽ.എ പി.പി.സുമോദ് ഉദ്ഘാടനം ചെയ്തു. PDSSC ഫുട്ബോൾ ജനറൽ കൺവീനറും, എലഗൻറ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാളും ആയ അശോക് കെ. അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിക്ക് PDSSC മുൻ സെക്രട്ടറിയും, സെന്റ് പോൾസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പാളുമായ . പ്രേംജിത്ത് സി. വി , ദ ശോഭ അക്കാദമി പ്രിൻസിപ്പാൾ കനക സി നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശോഭാ അക്കാദമിയിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ അകമ്പടിയോടെ മൈതാനത്തിലേക്ക് ഇറങ്ങിയ ടീമുകളെ പ്രിൻസിപ്പാൾ,വൈസ് പ്രിൻസിപ്പാൾ,ഹെഡ് മിസ്ട്രസ്, വിശിഷ്ട വ്യക്തികൾ എന്നിവർ പരിചയപ്പെട്ടു സ്വീകരിച്ചു.ദ ശോഭാ അക്കാദമി വൈസ് പ്രിൻസിപ്പാൾ ദീപ എസ്. സി നന്ദി അറിയിച്ചു. പാലക്കാട് ജില്ലയിലെ 12 BE സ്കൂളുകളിൽ നിന്നായി 17 ടീമുകൾ മത്സരിക്കുന്ന ഈ ടൂർണ്ണമെന്റ് നാളെ വൈകുന്നേരം സമാപിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/LTkaLl218wA9S6STSFBv3g
