
അട്ടപ്പാടിയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ 50 ഓളം പരാതികൾ തീർപ്പാക്കി.
അഗളി മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച അദാലത്തിൽ പഞ്ചായത്ത്, റേഷൻ കാർഡ്, ഭൂമിതർക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പടെ ആകെ 182 പരാതികൾ ലഭിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.
പട്ടയവുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെ വിചാരണയും അദാലത്തിൽ നടന്നു.
തീർപ്പാക്കാത്ത പരാതികൾ ഒരുമാസത്തിനകം തീർപ്പാക്കാൻ അദാലത്ത് വേദിയിൽ തന്നെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ജില്ല കലക്ടർ അറിയിച്ചു. എല്ലാ ആഴ്ചയിലും ബുധൻ അല്ലെങ്കിൽ വ്യാഴം ദിവസങ്ങളിൽ ജില്ലയിലെ ഓരോ താലൂക്കുകളിൽ അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.
അട്ടപ്പാടിയിൽ അടുത്ത അദാലത്ത് ഒരു മാസം കഴിഞ്ഞ് ഉണ്ടാവും. അതിനുള്ളിൽ നിലവിൽ തീർപ്പാകാത്ത പരാധികൾ തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ല കലകടർ പറഞ്ഞു.
അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ഡി. ധർമ്മലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത്, എൽ.എ – എൻ.എച്ച് ഡെപ്യൂട്ടി കലക്ടർ ജോസഫ് സ്‌റ്റീഫൻ റോയ്, അട്ടപ്പാടി താലൂക്ക് തഹസിൽദാർ പി.എ ഷാനവാസ് ഖാൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

