റാന്തൽ വിളക്കും മെഴുകുരുക്കളുമായി പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം

Share this News

തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ റാന്തൽ വിളക്ക് മെഴുകുതിരിയും കത്തിച്ച് പിടിച്ച് പ്രതിഷേധിക്കുന്നു

റാന്തൽ വിളക്കും മെഴുകുരുക്കളുമായി പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധ

നെന്മാറ : അയിലൂർ ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി. എഫ് അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്കരിച്ചു. റാന്തൽ വിളക്കും മെഴുകുതിരിയും കത്തിച്ചു പിടിച്ചാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങി വന്നത്. മലയോര മേഘലയായ അയിലൂരിൽ വൈകുന്നേരങ്ങളിൽ കാട്ടുപന്നിയും . പുലിയും, ആനയുമെല്ലാം റോഡിലിറങ്ങി നടക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ 2 വർഷത്തിനിടെ കേവലം 55 ബൾബുകളാണ് 250 ഉം 300 ഉം തെരുവ് വിളക്കുകൾ ഉള്ള വാർഡിലേക്ക് അനുവദിച്ചത്. പല തവണ ബോർഡു യോഗത്തിൽ ആവശ്യപ്പെട്ടിട്ടും തെരുവു വിളക്കുകൾ റിപ്പയർ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചത് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി. സെക്രട്ടറിയും, പ്രതിപക്ഷ നേതാവുമായ പത്മഗിരീശൻ ഉത്ഘാടനം ചെയ്തു അംഗങ്ങളായ മുഹമ്മദ് കുട്ടി, സോബി ബെന്നി, വിനോദ് ചക്രായി, മിസിരിയഹാരീസ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!