ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കപ്പെടണം : കെ ആർ എം യു പാലക്കാട് ജില്ലാ സമ്മേളനം വടക്കൻഞ്ചേരിയിൽ വെച്ച് നടന്നു

Share this News

അധ്യക്ഷത വഹിച്ച് റാസി പട്ടാമ്പി സംസാരിക്കുന്നു.

പാലക്കാട് | ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടെയുള്ള പൗരന്റെ എല്ലാ അവകാശങ്ങളും പൂർണ്ണമായും സംരക്ഷിക്കപ്പെടണമെന്ന് കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺ യൂണിയൻ (കെ ആർ എം യു) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാം തൂണായ മീഡിയകൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് നിലനിൽപ്പിന് വേണ്ടി പൊരുതുന്ന കർഷകർ ഉൾപ്പെടെയുള്ളവർക്ക് ന്യായമായ അവകാശങ്ങൾ വകവെച്ച് നൽകാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി ഹെവൻലി ടവറിൽ നടന്ന ജില്ലാ സമ്മേളനത്തിൽ കെ ആർ എം യു പാലക്കാട് ജില്ലാ പ്രസിഡണ്ട് റാസി പട്ടാമ്പി അധ്യക്ഷതവഹിച്ചു സംസ്ഥാന പ്രസിഡണ്ട് വി സൈദ് ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ ടി വി എം അലി, രാമകൃഷ്ണൻ , മീഡിയ കൺവീനർ മനോജ് വടക്കഞ്ചേരി, ട്രഷറർ ശാന്തകുമാർ സംസാരിച്ചു. ജോയിൻ സെക്രട്ടറി രാഹുൽ സ്വാഗതവും വൈസ് പ്രസിഡണ്ട് മനോജ് പുലാശ്ശേരി നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

പ്രസിഡണ്ട് : റാസി പട്ടാമ്പി (എ സി വി ), ജനറൽ സെക്രട്ടറി : സന്തോഷ് കുന്നത്ത് ( ന്യൂസ് പാലക്കാട് )
ട്രഷറർ : ശാന്തകുമാർ വെള്ളാളത്ത് ( പോപ്പുലർ ന്യൂസ് )
വൈസ് പ്രസിഡണ്ടുമാർ : മനോജ് പുലാശ്ശേരി (എൻ സി വി ), യു എ റഷീദ് പട്ടാമ്പി ( പട്ടാമ്പി ലൈവ്) ജോയിൻ സെക്രട്ടറിമാർ : പ്രദീപ് ചെറുപ്പുളശ്ശേരി ( സിറ്റി ചാനൽ), രാഹുൽ എൻ സി (വടക്കഞ്ചേരി അപ്ഡേഷൻ ) മീഡിയ കോ-ഓഡിനേറ്റർ : മനോജ് കുട്ടൻ വടക്കഞ്ചേരി (വടക്കഞ്ചേരി അപ്ഡേഷൻ )

ഫോട്ടോ : വടക്കഞ്ചേരിയിൽ നടന്ന കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനത്തിൽ പ്രസിഡന്റ് റാസി പട്ടാമ്പി വിഷയാവതരണം നടത്തുന്നു


Share this News
error: Content is protected !!