അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം:ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ തുടങ്ങി

Share this News

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം:ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ തുടങ്ങി

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ എന്നിവയ്ക്ക് തുടക്കമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ അധ്യക്ഷനായി.

പ്രദര്‍ശനത്തിനോടനുബന്ധിച്ച് കേന്ദ്രസംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാര ജേതാവും പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനുമായ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി. വിവിധ വകുപ്പുകള്‍ മുഖേന സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.


Share this News
error: Content is protected !!