വടക്കഞ്ചേരി എസ് എൻ ഡി പി യൂണിയന്റെ 10-ാംപ്രതിഷ്ഠ വാർഷികം നടന്നു

Share this News

വടക്കഞ്ചേരി എസ് എൻ ഡി പി യൂണിയന്റെ 10-ാംപ്രതിഷ്ഠ വാർഷികം നടന്നു




വടക്കഞ്ചേരി എസ് എൻ ഡി പി യൂണിയന്റെ കീഴിലുള്ള വെട്ടിക്കൽകുളമ്പ് 2672 ആം നമ്പർ ശാഖയുടെ 10ആം പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ശാഖ സെക്രട്ടറി മോഹൻദാസ് സ്വാഗതം ആശംസിച്ചു. പ്രഭാകരൻ കെ എം അധ്യക്ഷത വഹിച്ചു മുഖ്യ പ്രഭാഷണം ശ്രീജേഷ് കെ എസ്,യൂണിയൻ സെക്രട്ടറി യും അനുഗ്രഹ പ്രഭാഷണം കൃഷ്ണൻകുട്ടി എം ആർ, യൂണിയൻ വൈസ് പ്രസിഡന്റും നിർവഹിച്ചു. ചടങ്ങിൽ കെ ശാന്ത കുമാരൻ കുറുവയിയെ മാതൃക കർഷകനുള്ള പുരസ്‌കാരം നൽകി ആദരിച്ചു. പി ഡി സജി ശാഖ പ്രസിഡന്റ്‌ എല്ലാവർക്കും നന്ദി പറഞ്ഞു പരിപാടികൾക്ക് സമാപനം കുറിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!