കരിങ്ങനാട് കുടുംബശ്രീ കാന്റീന്‍ ഉദ്ഘാടനം ചെയ്തു

Share this News

കരിങ്ങനാട് കുടുംബശ്രീ കാന്റീന്‍ ഉദ്ഘാടനം ചെയ്തു

വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭം തനിമ വനിതാ കാന്റീന്‍ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിച്ചു. കരിങ്ങനാട് നടന്ന പരിപാടിയില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഉണ്ണികൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിളയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ആയില്യം, സമൂഹം കുടുംബശ്രീകളിലെ അംഗങ്ങളായ അനിത, മഞ്ജു, സിന്ധു, വിനി എന്നിവരുടെ നേതൃത്വത്തിലാണ് തനിമ വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാന്റീന്‍ പ്രവര്‍ത്തിക്കും. കുറഞ്ഞ നിരക്കില്‍ പ്രഭാത ഭക്ഷണവും 50 രൂപയ്ക്ക് ഊണും ലഭിക്കും. ഊണിനൊപ്പം പ്രത്യേക നിരക്കില്‍ സ്പെഷ്യല്‍ മീന്‍ വിഭവങ്ങളും ലഭ്യമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

Share this News
error: Content is protected !!