വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് നിർത്തി പോത്തും, കാള കുട്ടികളെയും കവർന്നു.സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.ആന്ധ്രപ്രദേശിൽ നിന്നും കോട്ടയത്ത് ലോറിയിൽ കൊണ്ടു പോവുകയായിരുന്ന 50 പോത്തുകുട്ടികളും, 27 കാളക്കുട്ടികളുമാണ് കവർന്നത്. കാറിലും,ജീപ്പിലും, ബൈക്കുകളിലുമയെത്തിയ സംഘം ലോറി ഡ്രൈവറെയും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും കത്തികാട്ടി ഭീഷണി പ്പെടുത്തി ലോറി തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് സംഘത്തിൽ പതിനഞ്ചോളം പേരുള്ളതായിപറയുന്നുണ്ട്. തട്ടിയെടുത്ത ലോറിയിലെ കന്നുകാലികളെ കിഴക്കഞ്ചേരി വേങ്ങശ്ശേരിയിൽ ഇറക്കിയ ശേഷം ലോറി സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ചു. ലോറി ഡ്രൈവറെയും, മറ്റുള്ളവരെയും കാറിൽ കയറ്റി വടക്കഞ്ചേരിയിലും പരിസരങ്ങളിലും കറങ്ങിയതിന് ശേഷം വഴിയിൽ ഇറക്കിവിട്ടു.കോട്ടയം സ്വദേശിക്ക് വേണ്ടിയാണ് കന്നുകാലികളെ കൊണ്ട് പോയത്.സംഭവുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷമീർ (35), ഷജീർ (31) എന്നിവരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു..
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1