

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മംഗലം പുഴപാലത്തിനു ബലക്ഷയമുണ്ടെന്നും പരിശോധിക്കണമെന്നും വോയ്‌സ് ഓഫ് വടക്കഞ്ചേരി
ദേശീയ പാത ആറുവരിയിൽ മംഗലം പാലത്തിന്റെ പാലക്കാട് ദിശക്ക് പുറമെ ഇപ്പോൾ തൃശ്ശൂർ ദിശയിലേക്കുള്ള ഭാഗവും ജോയിന്റുകൾ കുത്തിപൊളിച്ച് പണിയുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് വോയ്‌സ് ഓഫ് വടക്കഞ്ചേരി അധ്യക്ഷൻ പി ഗംഗാധരൻ . ഭാരം വഹിച്ചുകൊണ്ടുള്ള വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മംഗലം പഴയപാലം പൊളിച്ച് നിർമിച്ച പുതിയ പാലത്തിനു ബലക്ഷയമുണ്ടെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1934ൽ ബ്രിട്ടിഷ് സർക്കാർ നിർമിച്ചതാണ് പഴയപാലം. ബലക്ഷയത്തെ തുടർന്ന് പുതിയ പാലം നിർമിച്ചു.
ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ട്.സംസ്ഥാനപാത വഴിയുള്ള നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്നുപോകുന്നത്. സംസ്ഥാന പാതയിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള ഏക വഴി കൂടിയാണിത്. ഈ പാലത്തിന്റെ സുരക്ഷയും പരിശോധിക്കണമെന്നാണ് പന്നിയങ്കര ടോളിനെതിരെ ഹൈ കോടതിയിൽ ഹർജി നൽകിയ വോയിസ് ഓഫ് വടക്കഞ്ചേരി എന്ന സംഘടനയുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
