ആലത്തൂർ വനം റേഞ്ചിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി തുടങ്ങി;  കർഷകർക്ക് പരാതി അറിയിക്കാം

Share this News

ആലത്തൂർ വനം റേഞ്ചിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി തുടങ്ങി: കർഷകർക്ക് പരാതി അറിയിക്കാം

ആലത്തൂർ വനം റേഞ്ചിനുകീഴിലുള്ള ഗ്രാമപ്പഞ്ചായത്തുകളിൽ കാട്ടുപന്നികളെ കൊല്ലാനുള്ള നടപടിയാരംഭിച്ചു. ഇതിന്‌ മുന്നോടിയായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ വനംവകുപ്പധികൃതരും ഗ്രാമപ്പഞ്ചയാത്തധികൃതരും യോഗം ചേർന്നു. ഓരോ ഗ്രാമപ്പഞ്ചായത്തിലും കർഷകരെ ഉൾപ്പെടുത്തി യോഗംചേർന്ന് കാട്ടുപന്നിശല്യമുള്ള പ്രദേശങ്ങൾ കണ്ടെത്തി ഇവയെ കൊല്ലാനായി അനുമതിനൽകാൻ തീരുമാനിച്ചു. കർഷകർക്ക് അതത് പഞ്ചായത്തുകളിലെത്തി പരാതി അറിയിക്കാം.
കാട്ടുപന്നികളെ കൊല്ലാനായി ഷൂട്ടർമാരുടെ സേവനം വനംവകുപ്പ് മുഖേന ലഭ്യമാക്കും. ചെലവ്‌ ഗ്രാമപ്പഞ്ചായത്തുകൾ വഹിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു അധ്യക്ഷയായി.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!