പാലക്കാട് നിന്ന് മൂന്ന് കെഎസ്ആർടിസി ബസുകള്‍

Share this News

വണ്ടി വിട്ടാല്‍ പിന്നെ അങ്കമാലി; സൗജന്യ വൈഫൈ,എസി, ടിവി, മ്യൂസിക്‌

പാലക്കാട് ഡിപ്പോക്ക് മൂന്ന് ബസ്സുകൾ അനുവദിച്ച് കെഎസ്ആർടിസി. അത്യാധുനിക സൗകര്യമുള്ള എസി സൂപ്പർഫാസ്റ്റ് ബസ്സുകളാണ് അനുവദിച്ചത്. രണ്ടു ബസ്സുകൾ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കുമാണ് സർവ്വീസ് നടത്തുക. ബസ് പാലക്കാട് നിന്ന് പുറപ്പെട്ടാൽ അങ്കമാലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേ നിർത്തുകയുള്ളു.

പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ടു ബസ്സുകളും ബെെപ്പാസ് റെെഡുകളാണ് സർവ്വീസ് നടത്തുക. സ്റ്റോപ്പുകളുടെ എണ്ണം കുറയുന്നതിനാൽ ലക്ഷ്യസ്ഥാനത്ത് ക‍ൃത്യസമയത്ത് എത്തുമെന്നും ഇതുവഴി യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അധിക‍‍ൃതർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!