പാലിയേക്കര ടോൾ പിരിവ്; ഹൈക്കോടതിയെ സമീപിക്കാൻ ഉത്തരവ്

Share this News

പാലിയേക്കര
ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ആവശ്യങ്ങൾ ഹൈക്കോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാരനെ അനുവദിച്ചുകൊണ്ടാണു ഹർജി തള്ളിയത്. ടോൾപിരിവിലൂടെ ന്യായമായ ലാഭം ഏജൻസി നേടിയെന്നും സമയപരിധി നീട്ടി നൽകിയതുൾപ്പെടെ ഉത്തരവു റദ്ദാക്കണമെന്നു മായിരുന്നു കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലെ ആവശ്യം.
ഓഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. 71 ദിവസത്തെ വിലക്കിനു ശേഷം ഒക്ടോബർ 17നാണ് ടോൾ പിരിവ് പുനരാരംഭിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!