അണക്കപ്പാറയിൽ ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു

Share this News

വാളയാർ- വടക്കഞ്ചേരി ദേശീയ പാത അണക്കപ്പാറ ചീകോട് ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. നെല്ലിപറമ്പ് വീട്ടിൽ കൃഷ്ണൻ (75)നാണ് മരിച്ചത്.ചീകോട് ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. മൃതുദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG


Share this News
error: Content is protected !!