Share this News

വാവ സുരേഷിനു വാഹനാപകടത്തിൽ ഗുരുതര പരിക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം.തിരുവനന്തപുരം കിളിമാനൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മുഖത്ത് പരിക്കേറ്റ വാവയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് പോവുകയായിരുന്നു വാവ സുരേഷ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ പോയിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടർന്ന് അദ്ദേഹം സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആർ.ടിസി ബസിൽ ഇടിക്കുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News